അടുക്കത്ത് ബയൽ മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനച്ചടങ്ങിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ സംസാരിക്കുന്നു
Posted On
date_range Updated On
date_range അടുക്കത്ത് ബയൽ മുഹ്‍യിയുദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം
മംഗളൂരു: പുതുക്കിപ്പണിത അടുക്കത്ത് ബയൽ മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് കുമ്പോൽ കെ.എസ്. അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. അഞ്ചുകോടി രൂപ ചെലവിൽ മഹല്ല് നിവാസികൾ ചേർന്നാണ് മസ്ജിദ് നിർമിച്ചത്. പ്രസിഡന്റ് അബ്ദുൽകരീം കോളിയാട് അധ്യക്ഷത വഹിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയായി. അബ്ദുൽമജീദ് ബാഖവി വഖഫ് കർമം നിർവഹിച്ചു. സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം, ഇബ്രാഹിം സഖാഫി, മഹ്മൂദ് സഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.