അനധികൃത സ്വത്ത് സമ്പാദനം; ലോകായുക്ത റെയ്ഡ് നടത്തി

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി (ഡി.​എ) ബ​ന്ധ​പ്പെ​ട്ട് നാ​ല് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത വ്യാ​ഴാ​ഴ്ച രാ​വി​ലെ റെ​യ്ഡ് ന​ട​ത്തി.

കെ.​ആ​ർ.​ഇ.​ഐ.​എ​സ് സൂ​പ്പ​ര്‍ ഇ​ന്‍റെ​ണ്ട​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​ച്ച്.​എം. ജ​നാ​ർ​ദ​ൻ, ബെ​സ്കോം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് സി​വി​ൽ എ​ൻ​ജി​നീ​യ​ർ ആ​ർ.​എ​ച്ച്. അ​ർ​ജു​ൻ, ധാ​ർ​വാ​ഡ് ലാ​ൻ​ഡ് റെ​ക്കോ​ഡ്സ് അ​സി. ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സ് സ​ർ​വേ​യ​ർ സോ​മ​ലിം​ഗ​പ്പ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഹൈ​വേ ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ജ​ക്ടി​ന്‍റെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ൻ​ജി​നീ​യ​റു​മാ​യ പു​രു​ഷോ​ത്തം ദാ​സ് ഹെ​ഗ്‌​ഡെ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫി​സി​ലു​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ബം​ഗ​ളൂ​രു റൂ​റ​ൽ, ദാ​വ​ങ്ക​ര, ധാ​ർ​വാ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രോ​പ​ണ​വി​ധേ​യ​രാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ​സ​മ​യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.

Tags:    
News Summary - Lokayukta conducts raid on illegal wealth acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.