ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ വിജയിച്ച കോട്ട ശ്രീനിവാസ പൂജാരി ബി.ജെ.പി നേതാക്കൾക്കൊപ്പം ആഹ്ലാദത്തിൽ
മംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലങ്ങൾ ബി.ജെ.പി നിലനിർത്തി. രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞു. ദക്ഷിണ കന്നടയിൽ ബി.ജെ.പിയുടെ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥി കോൺഗ്രസിലെ പത്മരാജ് ആർ.പൂജാരിയെ പരാജയപ്പെടുത്തി.
ദക്ഷിണ കന്നട മണ്ഡലത്തിൽ വിജയിച്ച ബ്രിജേഷ് ചൗട്ടയെ ബി.ജെ.പി പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു
ചൗട്ട 764132 വോട്ടും പത്മരാജ് 614924 വോട്ടുമാണ് നേടിയത്.2019ൽ ഹാട്രിക് വിജയം നേടിയ നളിൻ കുമാർ കട്ടീലിന്റെ ഭൂരിപക്ഷം 2.75 ലക്ഷം വോട്ടായിരുന്നു. ലോക്സഭ മത്സരത്തിൽ പുതുമുഖങ്ങളായിരുന്നു ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർഥികൾ.
ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവ് മുൻ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി വിജയിച്ചു. ഇദ്ദേഹം 731408 വോട്ടുകൾ നേടിയപ്പോൾ എതിരാളി കോൺഗ്രസിലെ ജയപ്രകാശ് ഹെഗ്ഡെക്ക് 472505 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ ചേർന്ന മുൻ എം.പി ഹെഗ്ഡെ മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്ന പ്രവചനങ്ങൾ ബി.ജെ.പിയുടെ ഉറച്ച മണ്ഡലത്തിൽ ഫലിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.