ബംഗളൂരു: നമ്മ മെട്രോ ഗ്രീന്‍ ലൈനിലെ യശ്വന്ത്പുര-സംപിഗെ റോഡ് പാതയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഹൃദയവുമായി മെഡിക്കല്‍ സംഘം. ആദ്യമായാണ് മെട്രോയില്‍ മാറ്റിവെക്കാനുള്ള ഹൃദയവുമായി ആരോഗ്യപ്രവര്‍ത്തകര്‍ യാത്ര ചെയ്യുന്നത്.
രാത്രി 11.01ന് യശ്വന്ത്പുര-സംപിഗെ റോഡില്‍നിന്നും തുടങ്ങിയ യാത്ര 11.21ന് അവസാനിച്ചു. ഏകദേശം 20 മിനിറ്റിനുള്ളില്‍ ഏഴ് സ്റ്റേഷനുകൾ സംഘം പിന്നിട്ടു. യശ്വന്ത്പൂരിലെ സ്പർശ് ആശുപത്രിയിൽനിന്ന് ശേഷാദ്രിപുരത്തെ അപ്പോളോ ആശുപത്രിയിലേക്കായിരുന്നു യാത്ര. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിലെ (ബി.എം.ആർ.സി.എൽ) സുരക്ഷാ ഉദ്യോഗസ്ഥനും എട്ട് മെഡിക്കൽ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
അവയവവുമായുള്ള യാത്രക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ ഹൊന്നേ ഗൗഡ ഏകോപിപ്പിക്കുകയും യാത്രയിലുടനീളം മെഡിക്കൽ സംഘത്തിന് നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രത്യേക ക്രമീകരണങ്ങള്‍ നല്കുകയുംചെയ്തുവെന്ന് ബി.എം.ആർ.സി.എൽ പറഞ്ഞു. ദൗത്യത്തിൽ പങ്കാളികളായവരിൽനിന്ന് സാധാരണ മെട്രോ നിരക്ക് മാത്രമാണ് ടിക്കറ്റ് ഇനത്തിൽ ഈടാക്കിയത്. ഏതെങ്കിലും ആശുപത്രിയുമായി തങ്ങൾക്ക് പ്രത്യേക ബന്ധമൊന്നുമില്ലെന്നും ഈ ആവശ്യവുമായി ഏത് ആശുപത്രി സമീപിച്ചാലും ആവശ്യമായ സൗകര്യം ഏർപ്പെടുത്തി നൽകുമെന്നും ബി.എം.ആർ.സി.എൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.