അ​മേ​രി​ക്ക​ൻ വ​നി​ത പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ ഹോം​സ്റ്റേ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

മം​ഗ​ളൂ​രു: കു​ട​ക് ജി​ല്ല​യി​ൽ അ​മേ​രി​ക്ക​ൻ വ​നി​ത വി​നോ​ദ​സ​ഞ്ചാ​രി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ഹോം​സ്റ്റേ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് വ്യാ​ഴാ​ഴ്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. കു​ട്ട ഗ്രാ​മ​ത്തി​ലെ ദേ​വി വി​ല്ല ഹോം​സ്റ്റേ​യി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​നി​ത​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഹോം​സ്റ്റേ​യി​ലെ പാ​ച​ക​ക്കാ​ര​ൻ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി വൃ​ജേ​ഷ് കു​മാ​ർ മ​ധു​ര​പാ​നീ​യ​ത്തി​ൽ ല​ഹ​രി ക​ല​ർ​ത്തി ന​ൽ​കി​യ ബോ​ധം ന​ഷ്ട​പ്പെ​ട്ട ശേ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ഇ​ര ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ടൂ​റി​സം വ​കു​പ്പ് ഹോം​സ്റ്റേ അ​ട​ച്ചു​പൂ​ട്ടി .2024 ജ​നു​വ​രി​യി​ലാ​ണ് ലൈ​സ​ൻ​സ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ എ​ല്ലാ ഹോം​സ്റ്റേ​ക​ളും വി​നോ​ദ​സ​ഞ്ചാ​ര സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പീ​ഡ​ന​ത്തി​ന് ശേ​ഷം സ്ത്രീ ​സ​ഹാ​യം തേ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഹോം​സ്റ്റേ ഉ​ട​മ വി​ശാ​ൽ മൂ​ന്ന് ദി​വ​സ​ത്തോ​ളം വൈ-​ഫൈ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ക​യും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ൽ നി​ന്ന് അ​വ​രെ ത​ട​യു​ക​യും ചെ​യ്തു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സ് വ്ര​ജേ​ഷ് കു​മാ​റി​നെ​യും ഉ​ട​മ വി​ശാ​ലി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. അ​തി​ക്ര​മം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം താ​ൻ മൈ​സൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തു​പോ​യ ഇ​ര അ​മേ​രി​ക്ക​ൻ എം​ബ​സി​യെ ബ​ന്ധ​പ്പെ​ടു​ക​യും ഭ​യാ​ന​ക​മാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ മൈ​സൂ​രു അ​ധി​കൃ​ത​രെ ഇ​മെ​യി​ൽ വ​ഴി ബ​ന്ധ​പ്പെ​ടു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു.

ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ളെ തു​ട​ർ​ന്ന് മൈ​സൂ​രു​വി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്നും ചെ​ന്നൈ​യി​ൽ നി​ന്നു​മു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ചൊ​വ്വാ​ഴ്ച കു​ട​ക് സ​ന്ദ​ർ​ശി​ച്ചു. കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു .എ​ന്നാ​ൽ പൊ​ലീ​സ് ആ ​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags:    
News Summary - License of homestay accused of abusing American woman revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.