പ്രതീകാത്മക ചിത്രം
മംഗളൂരു: മണിപ്പുര ഗ്രാമത്തിലെ സി.എസ്.ഐ പള്ളിക്ക് സമീപമുള്ള കിണറ്റിൽ വീണ പുള്ളിപ്പുലിക്കുട്ടിയെ രക്ഷപ്പെടുത്തി. മണിപ്പുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ സെക്വേരയുടെ സഹോദരൻ ജേക്കബ് സെക്വേരയുടെ പൂന്തോട്ടത്തിലെ കിണറ്റിലാണ് സംഭവം. പ്രവർത്തിക്കാത്ത വാട്ടർ പമ്പ് പരിശോധിക്കാൻ പോയപ്പോഴാണ് ജേക്കബ് പുള്ളിപ്പുലി അകത്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.ഉഡുപ്പിയിൽനിന്നുള്ള സന്നദ്ധ സംഘടനാ പ്രവർത്തകനായ അക്ഷയ് ഷെട്ടിയുടെയും നാട്ടുകാരുടെയും സഹായത്തോടെ വനം ഉദ്യോഗസ്ഥർ രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയാണ് മൂന്ന് വയസ്സുള്ള പെൺ പുലിക്കുട്ടിയെ കിണറ്റിൽനിന്ന് സുരക്ഷിതമായി പുറത്തെടുത്തത്.
പിന്നീട്, സോമേശ്വർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ശിവാനന്ദ, ഫോറസ്റ്റ് ഗാർഡുമാരായ ദേവരാജ് പാൻ, രാമചന്ദ്ര നായക്, ശ്രീനിവാസ് ജോഗി, മഞ്ജുനാഥ്, അഖിലേഷ് എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ആർ.എഫ്.ഒ വാരിജാക്ഷിയുടെ മാർഗനിർദേശ പ്രകാരമാണ് ഓപറേഷൻ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.