ക​ഥാ​യാ​നം പ​രി​പാ​ടി​യി​ൽ ഡോ. ​മി​നി പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രി​യാ​യ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും നാ​ട​കാ​വ​ത​ര​ണ​വും ചേ​ർ​ന്നു​ള്ള ക​ഥാ​യാ​നം പ​രി​പാ​ടി ഇ​ന്ദി​രാ​ന​ഗ​ർ റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്നു. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത നി​രൂ​പ​ക ഡോ. ​മി​നി പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രാ​യ കെ. ​ക​വി​ത​യെ​യും വി.​ആ​ർ. ഹ​ർ​ഷ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ലാ​പാ​ജെ​രി​യ ക​ഥാ​സ​മാ​ഹാ​ര​ത്തി​ലെ നാ​ല് ക​ഥ​ക​ൾ കോ​ർ​ത്തി​ണ​ക്കി അ​നി​ൽ തി​രു​മം​ഗ​ലം സം​വി​ധാ​നം ചെ​യ്ത് ലോ​ക് ഡൗ​ൺ ആ​ർ​ട്ട് വ​ർ​ക്സ് അ​വ​ത​രി​പ്പി​വ്വ ‘കോ​പ്പി​ഹ്യൂ എ​ന്ന നാ​ട​ക​ത്തി​ൽ ബി​ഷ്ണു, ക​ല്യാ​ണി മേ​നോ​ൻ, റെ​ജി മം​ഗ​ല​ത്ത്, റി​ത്വി​ക് സു​ജ​യ​ൻ, രേ​ത​ദ്വ​യ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ വേ​ഷ​മി​ട്ടു. റൈ​റ്റേ​ഴ്സ് ഫോ​റം ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​നീ​സ് സി.​സി.​ഒ അ​തി​ഥി​പ​രി​ച​യം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണ്ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​നും കെ.​ടി. ന​ന്ദ​കു​മാ​റൂം ക​വി​ത​ക​ൾ ആ​ല​പി​ച്ചു. പു​സ്ത​ക​ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത കെ.​ആ​ർ. കി​ഷോ​ർ ക​ഥ​ക​ളു​ടെ വ്യ​ത്യ​സ്ത​ഭൂ​മി​ക​യും, വൈ​വി​ദ്ധ്യ​മാ​ർ​ന്ന ക​ഥാ​പ​രി​സ​ര​ങ്ങ​ളെ​യും കു​റി​ച്ച് സം​സാ​രി​ച്ചു. എ​ഴു​ത്തു​കാ​രാ​യ കെ.​ടി. ബ്രി​ജി, ന​വീ​ന്‍. എ​സ്, ഡോ. ​പ്രേം​രാ​ജ് കെ.​കെ എ​ന്നി​വ​ർ ക​ഥാ​സ്വാ​ദ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡോ. ​എം.​എ​ൻ.​ആ​ർ നാ​യ​ർ, കെ.​എ​ൻ. ല​ത, ഒ. ​വി​ശ്വ​ന​ഥ്, ശ്രീ​ല​താ മ​ധു പ​യ്യ​ന്നൂ​ർ, മു​ഹ​മ്മ​ദ് കു​നി​ങ്ങാ​ട്, ജെ​സ്സി ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ കോ ​ഓ​ഡി​നേ​റ്റ​റാ​യ മീ​ര നാ​രാ​യ​ണ​ൻ ര​ച​യി​താ​വു​മാ​യു​ള്ള മ​റു​മൊ​ഴി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​ശ​സ്ത ക​വി​യും ജ്ഞാ​ന​പീ​ഠ​ജേ​താ​വു​മാ​യി​രു​ന്ന ഒ.​എ​ൻ.​വി കു​റു​പ്പി​ന് ജ​ന്മ​ദി​ന​സ്മൃ​തി​സ​മ​ർ​പ്പ​ണ​മാ​യി ബാം​ഗ്ലൂ​ർ ക​വി​ക്കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച ക​വി​യ​ര​ങ്ങ് ഡോ. ​മി​നി പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി​ക​ളാ​യ ഡോ ​ടി.​പി. വി​നോ​ദ്, ഇ​ന്ദി​രാ​ബാ​ല​ൻ, ഡോ. ​കെ.​കെ സു​ധ, പ​ദ്മ​നാ​ഭ​ൻ, സി​ന കെ.​എ​സ്, ബി​ന്ദു പി. ​മേ​നോ​ൻ, വി​ന്നി ഗം​ഗാ​ധ​ര​ൻ, നീ​തു കു​റ്റി​മാ​ക്ക​ൽ, ര​മ പി​ഷാ​ര​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​ഹി​തം, ലോ​ക് ഡൗ​ൺ ആ​ർ​ട്ട് വ​ർ​ക്സ്, ബാം​ഗ്ലൂ​ർ ക​വി​ക്കൂ​ട്ടം എ​ന്നീ കൂ​ട്ടാ​യ്മ​ക​ൾ സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബം​ഗ​ളൂ​രു​വി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ബാം​ഗ്ലൂ​ർ മ​ലാ​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് ഫോ​റം സെ​ക്ര​ട്ട​റിീ ശാ​ന്ത​കു​മാ​ർ സ്വാ​ഗ​ത​വും ര​മാ പി​ഷാ​ര​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Lapageriya’ book introduction and ONV memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.