ഉഡുപ്പി ഗംഗോളിയിൽ

തിങ്കളാഴ്ച ബോട്ട് ജെട്ടിയിലെ

അഗ്നി നിയന്ത്രിക്കുന്ന ഫയർഫോഴ്സ്

ഗംഗോളി അഴിമുഖത്ത് എട്ട് ബോട്ടുകൾ കത്തി; കോടികൾ നഷ്ടം

മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗംഗോളി അഴിമുഖത്തുണ്ടായ വൻ അഗ്നിബാധയിൽ നിറുത്തിയിട്ട യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ എട്ടെണ്ണം കത്തി നശിച്ചു. രണ്ട് മോട്ടോർ സൈക്കിളുകളും നശിച്ചു. കോടികളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

തീപ്പിടിത്ത കാരണം അറിവായിട്ടില്ല. ഒരു ബോട്ടിൽ നിന്ന് പുറപ്പെട്ട തീ അടുത്ത് നിറുത്തിയിട്ട മറ്റു ബോട്ടുകളിലേക്കും പടരുകയായിരുന്നു.കുന്താപുരം, ബൈന്തൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ അഗ്നിശമന സേന തീര സുരക്ഷ സേനയുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി.

Tags:    
News Summary - Kundapur: Eight boats go up in flames after fire breaks out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.