ബംഗളൂരു: ബെളഗാവിയിൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭയുടെ മഴക്കാല സെഷനിൽ മുൻമുഖ്യമന്ത്രിയും ജെ.ഡി.എസ് നിയമസഭാ പാർട്ടി നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കില്ല. പാർട്ടിയുടെ പഞ്ചരത്ന രഥയാത്ര നടക്കുന്നതിനാലാണിത്.
യാത്ര തുടർച്ചയായി നടത്തിയാൽപോലും 130 നിയമസഭാമണ്ഡലങ്ങളിലും പര്യടനം നടത്താൻ മാർച്ച് 20 വരെയെങ്കിലും സമയം ആവശ്യമാണ്. ഇതിനാൽ മഴക്കാലസെഷനിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കുമാരസ്വാമി പറഞ്ഞു. പകരം നിയമസഭാപാർട്ടി ഉപനേതാവായ ബന്ദപ്പ കശമ്പൂർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.