കെ.പി.എസ്‌.സി നിയമനം; ഹൈകോടതി പ്രതികരണം തേടി

ബംഗളൂരു: കർണാടക പബ്ലിക് സർവീസ് കമീഷൻ (കെ.പി.എസ്‌.സി) നിയമന അഴിമതിയും വെറ്ററിനറി ഓഫിസർ ഗ്രൂപ്-എ നിയമനവും സംബന്ധിച്ച അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിക്ക് (സി.ബി.ഐ) കൈമാറരുതെന്ന് കർണാടക ഹൈകോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വൻതോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന ഹരജിക്കാരുടെ ആരോപണങ്ങൾ ജസ്റ്റിസ് എം. നാഗപ്രസന്ന രേഖപ്പെടുത്തി. സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്ത രീതിയെക്കുറിച്ചുള്ള ആരോപണങ്ങൾ പരാതിയിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

മുൻകാല അന്വേഷണങ്ങൾ കണക്കിലെടുത്ത് സി.ഐ.ഡിയുടെ അന്വേഷണം തൃപ്തികരമാവില്ലെന്നും സി.ബി.ഐ കേസ് അന്വേഷിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. എതിർ ഹരജി സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിക്കുകയും കണ്ടെത്തിയ മുഴുവൻ അന്വേഷണ രേഖകളും സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. കേസില്‍ കൂടുതൽ വാദം കേൾക്കുന്നതിനായി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി.

തന്‍റെ രണ്ട് പെൺകുട്ടികളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർമാരായി നിയമിച്ചതിന് അനധികൃതമായി അനുമതി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് കെ.പി.എസ്‌.സി ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുക്കറിനെ ജൂലൈ 13 ന് സസ്‌പെൻഡ് ചെയ്തതിനെത്തുടർന്നാണ് കെ.പി.എസ്‌.സി പ്രതിസന്ധിയിലായത്. 

Tags:    
News Summary - കെ.പി.എസ്‌.സി നിയമനം; ഹൈകോടതി പ്രതികരണം തേടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.