കെ.എൻ.എസ്.എസ് ഉഡുപ്പി കരയോഗം ഓണാഘോഷം
മംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓഫിസ് ഉദ്ഘാടനവും നടന്നു. ബീഡിനകുണ്ടേ റോഡിലെ യക്ഷഗാന കല സെന്റർ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫ. ഡോ. അമൃതരാജ് ഉദ്ഘാടനം ചെയ്തു.
കുക്കികട്ടെ റോഡിൽ അജന്ത കോംപ്ലക്സിലെ കരയോഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കെ.എൻ.എസ്.എസ് വൈസ് ചെയർമാൻ എൻ.ഡി. സതീഷ്, ജോ. ജനറൽ സെക്രട്ടറി സി.ജി. ഹരികുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, മംഗളൂരു കരയോഗം പ്രസിഡന്റ് എച്ച്. മുരളി, ഉഡുപ്പി കരയോഗം പ്രസിഡന്റ് പി.എ. മോഹൻദാസ്, സെക്രട്ടറി സുലോചന ജയരാജ് എന്നിവർ സംസാരിച്ചു. ബോർഡ് അംഗങ്ങളായ സജി എൻ. പിള്ള, രവീന്ദ്രൻ നായർ, എക്സിക്യൂട്ടിവ് അംഗം നാരായണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.