കെ.എൻ.എസ്.എസ് കലോത്സവം തിരുവാതിര മത്സരത്തിൽ
ഒന്നാം സ്ഥാനം നേടിയ എം.എസ് നഗർ കരയോഗം ടീം
ബംഗളൂരു: കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10 മുതൽ പട്ടേൽ കുള്ളപ്പ റോഡിലുള്ള എം.എം.ഇ.ടി സ്കൂളിലെ നാല് സ്റ്റേജുകളിലായി അരങ്ങേറും.
ഫോക്ക് ഡാൻസ്, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ് (സോളോ), സിനിമ ഗാനം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിത എന്നീ ഇനങ്ങളിലാണ് ഇന്നത്തെ മത്സരങ്ങൾ. തുടർന്നുള്ള മത്സരങ്ങൾ ജൂൺ 16, 30 തീയതികളിൽ സംഘടിപ്പിക്കും. ഒന്നാംദിവസത്തെ വിജയികൾക്കുള്ള സമ്മാനവിതരണം ഞായറാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് കൺവീനർമാരായ ഡോ. മോഹനചന്ദ്രനും സി. വേണുഗോപാലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.