കെ.എൻ.എസ്.എസ് അൾസൂർ കരയോഗം ഓണാഘോഷം
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി സദാശിവനഗർ കരയോഗം പാചക മത്സരം നടത്തി. കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.എൻ.എസ്.എസ് ട്രഷറർ എൻ. വിജയകുമാർ, ജോയന്റ് ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ന്യൂസ് ബുള്ളറ്റിൻ ചിഫ് എഡിറ്റർ ബി. ബാലഗോപാലൻ, യുവനടി ആതിര വി. മേനോൻ എന്നിവർ അതിഥികളായി.
പ്രോഗ്രാം കൺവീനർ നല്ലൂർ നാരായണൻ, കരയോഗം പ്രസിഡന്റ് ഗംഗാധരൻ നായർ, സെക്രട്ടറി കെ.എച്ച്. വിനോദ് കുമാർ, ട്രഷറർ ആർ. ഗോപാലകൃഷ്ണൻ, ബോർഡ് അംഗം ജി. പത്മകുമാർ, മഹിള വിഭാഗം സ്പന്ദന പ്രസിഡന്റ് സന്ധ്യ അനിൽ, സെക്രട്ടറി അശ്വതി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്റർ കരയോഗം പാചക മത്സരം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗം ഓണാഘോഷത്തിൽ അവതരിപ്പിച്ച സ്കിറ്റിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.