വിറ്റലദാസ സ്വാമി സംസാരിക്കുന്നു
മംഗളൂരു: ബിരുദങ്ങൾ നേടുക മാത്രമല്ല കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണമെന്ന് കാർക്കള കുക്കുണ്ടൂരിലെ കെ.എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചടങ്ങിൽ സംസാരിച്ച സാന്ദിപ്പാനി സാധനാ ആശ്രമത്തിലെ ഈശ വിറ്റലദാസ സ്വാമി പറഞ്ഞു.
യഥാർഥ വിദ്യാഭ്യാസം ജാതിക്കും മതത്തിനും അതീതമായി ആളുകളെ ഒന്നിപ്പിക്കണം. മികച്ച മനുഷ്യരായി ജീവിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് കെ.എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സ്കൂളിന് ആവശ്യമായ ഭൂമി മഠത്തിൽനിന്ന് വാങ്ങാൻ സഹായിച്ചതിൽ കെ.എസ്. നിസാർ അഹമ്മദും കെ.എസ്. ഇംതിയാസ് അഹമ്മദും നൽകിയ പ്രധാന സംഭാവനകളെ സ്വാമിജി അംഗീകരിക്കുകയും അവരുടെ ഉദാരമനസ്കതയെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.