അനന്ത് കുമാർ ഹെഗ്ഡെ എം.പി
ബംഗളൂരു: ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നത് കർഷകരല്ല, ഖാലിസ്താനികളാണെന്ന് ബി.ജെ.പി ഉത്തര കന്നട എം.പി അനന്ത് കുമാർ ഹെഗ്ഡെ ശനിയാഴ്ച പറഞ്ഞു. ‘ആഡംബര കാറുകളിലാണ് അവർ ഡൽഹിയിൽ എത്തുന്നത്. കർഷകരുടെ കൈയിൽ അത്രയും പണമുണ്ടോ? പ്രക്ഷോഭകർ രാഷ്ട്ര വഞ്ചകരാണ്. അവർ വിദേശ ഫണ്ട് കൈപ്പറ്റിയാണ് ഇതെല്ലാം ചെയ്യുന്നത്’-ഹെഗ്ഡെ ആരോപിച്ചു.
സിദ്ധരാമയ്യ പറയുന്നതെല്ലാം എടുത്തുകൊടുക്കാൻ കേന്ദ്ര ഫണ്ട് അദ്ദേഹത്തിന്റെ പിതാവിന്റെ സ്വത്തല്ലെന്ന്, കേന്ദ്ര വിഹിതം നിഷേധിക്കുന്നതിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തെ പരാമർശിച്ച് ഹെഗ്ഡെ പറഞ്ഞു. കേന്ദ്രവുമായി നല്ല ബന്ധം സൂക്ഷിക്കുകയും നല്ല പദ്ധതികൾ സമർപ്പിച്ച് ചർച്ചകൾ നടത്തുകയുമാണ് ശരിയായ രീതി. എന്നാൽ, സിദ്ധരാമയ്യയുടെ ശൈലി വേറെയാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.