ബംഗളൂരു: ബി.ബി.എം.പി പരിധിയിൽ തടാക സംരക്ഷണത്തിന് സന്നദ്ധ വളന്റിയർമാരെ നിയോഗിക്കുന്ന ‘കെരെ മിത്ര’ പദ്ധതിയുടെ അപേക്ഷ തീയതി നീട്ടി. വളന്റിയർമാരാകാൻ താൽപര്യമുള്ളവർക്ക് മാർച്ച് 15 വരെ അപേക്ഷ സമർപ്പിക്കാം. www.bbmp.gov.in വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
രജിസ്റ്റർ ചെയ്യുന്നവരുടെ അതത് വാർഡുകളിലെ തടാകങ്ങളുടെ സംരക്ഷണത്തിന് വളന്റിയർമാരായി നിയോഗിക്കും. ബംഗളൂരു നഗരപരിധിയിൽ 205 തടാകങ്ങളാണുള്ളതെന്ന് ബി.ബി.എം.പി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.