സിദ്ധരാമയ്യ വിധാന സൗധയിൽ നടന്ന യോഗത്തില്‍ സംസാരിക്കുന്നു
ബംഗളൂരു: പട്ടികജാതി വിഭാഗത്തിനുള്ളിലെ ആഭ്യന്തര സംവരണത്തിന് കർണാടക സർക്കാർ അംഗീകാരം നല്‍കി. വിധാന സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനം.പട്ടികജാതിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ 15 ശതമാനം സംവരണം വിവിധ വിഭാഗങ്ങൾക്കായി വിഭജിക്കാന്‍ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദലിത് ഇടതുപക്ഷ സമുദായത്തിന് 5.25 ശതമാനവും വലതുപക്ഷ സമുദായത്തിന് 5.25 ശതമാനവും പട്ടികജാതി വിഭാഗത്തിലെ മറ്റ് വിഭാഗങ്ങൾക്ക് 4.5 ശതമാനവും സംവരണം ലഭിക്കും.
സംസ്ഥാന സർക്കാർ ആദ്യം പട്ടികജാതിക്കാർക്ക് 17 ശതമാനവും പട്ടികവർഗക്കാർക്ക് ഏഴ് ശതമാനവും സംവരണം നൽകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും കോടതി ഉത്തരവ് മൂലം പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് മൂന്ന് ശതമാനവുമായി കുറച്ചതായും അദ്ദേഹം പറഞ്ഞു. സർക്കാർ ജേലാി ഒഴിവുകൾ നികത്തുന്നതിനുള്ള പ്രധാന തടസം ഇതോടെ നീങ്ങി. വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നതോടെ നിയമന പ്രക്രിയ ആരംഭിക്കും. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ദലിത് മന്ത്രിമാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.