ആന്‍റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹോപ്പ് സൊസൈറ്റി സുമനഹള്ളിയിൽ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പില്‍നിന്ന്
ബംഗളൂരു: ആന്‍റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹോപ്പ് സൊസൈറ്റി സുമനഹള്ളിയിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 25 വയസ്സിൽ താഴെയുള്ള 20 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ആനുകാലിക സാമൂഹിക വിദ്യാഭ്യാസ കുടുംബ സാഹചര്യങ്ങളെക്കുറിച്ച് യുവജനങ്ങൾ നടത്തിയ ചർച്ചകളും കണ്ടെത്തലുകളും നിർദേശങ്ങളും വേറിട്ട അനുഭവമായി. പതിവ് ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി യുവാക്കൾ നേതൃത്വം കൊടുത്തു നടത്തിയ തുറന്ന ചർച്ചകളും അഭിപ്രായങ്ങളും സാമൂഹിക രംഗത്തും ചിന്താഗതിയിലും മുതിർന്നവർ കൈക്കൊള്ളുന്ന മനോഭാവങ്ങളിൽ മാറ്റം വരുത്തേണ്ടതിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു.
ചുരുക്കം ചിലരുടെ ദുർ നടപടികളെ മുൻനിർത്തിക്കൊണ്ട് ഒരു തലമുറയെ മൊത്തം പഴിചാരുന്ന സാമൂഹ്യ പ്രവണത ആശങ്കാജനകമാണ്. ന്യൂജൻ സാധ്യതകളെ സമൂഹ നിർമിതിയിൽ ചേർത്ത് നിർത്തുവാൻ കാണിക്കുന്ന വൈമുഖ്യവും അരുതുകളുടെ ലോകത്ത് നിന്നും സാധ്യതകളുടെ മേഖലയിലേക്ക് ചർച്ചകൾ മാറേണ്ടതിന്‍റെ ആവശ്യകതയും ക്യാമ്പ് വിലയിരുത്തി. പി.എ. ഐസക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നാഷനൽ പ്രസിഡന്‍റ് ബിനു ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ട്രഷറർ ജോജു വർഗീസ്, ജോയിന്‍റ് സെക്രട്ടറി ജോർജ്ജ് ജേക്കബ്, ഷൈൻ അറക്കൽ, പ്രഭാകരൻ, ഗോപകുമാർ, ആര്‍.വി. ആചാരി, അനിൽ, മെഹ്റൂഫ്, സജിത്ത്, സോഫിയ, ബിന്ദു സജിത്ത് എന്നിവർ സംസാരിച്ചു. സുമോജ് മാത്യു, അഡ്വ. പ്രമോദ് വരപ്രത്ത് എന്നിവര്‍ നേതൃത്വം നല്‍കി. തുടർ ക്യാമ്പുകൾ ബംഗളൂരുവിലെ വിവിധ സംഘടന സാംസ്‌കാരിക പ്രവർത്തകരുടെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുമെന്ന് ക്യാമ്പ് കോഓഡിനേറ്റർ ടോമി ജെ. ആലുങ്കൽ അറിയിച്ചു. ഹോപ്പ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം സ്വാഗതവും സഹവാസ ക്യാമ്പ് സെക്രട്ടറി അഡ്വ. ബുഷ്‌റ വളപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.