മുഹമ്മദ് സുഹാൻ പി. ഫാതിമ
ബംഗളൂരു: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അഞ്ച്,ഏഴ്,10 ക്ലാസിലേക്ക് നടന്ന പൊതു പരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷന് കീഴിലെ മദ്റസകൾക്ക് തിളക്കമാർന്ന വിജയം. സ്കൂൾ വർഷ മദ്റസകളിലേക്ക് നടന്ന പൊതു പരീക്ഷയിലാണ് ടോപ് പ്ലസ്, ഡിസ്റ്റിങ്ഷന്‍, ഫസ്റ്റ് ക്ലാസ് അടക്കമുള്ള റാങ്കുകളോടെ ഉയർന്ന മാർക്കുകൾ നേടിയത്. മൈസൂർ റോഡ്, ആസാദ് നഗർ,ജയനഗർ തുടങ്ങിയ പ്രദേശങ്ങളിലെ മദ്റസകളിൽ 350 ഓളം വിദ്യാര്‍ഥികൾ പഠിക്കുന്നു.
പൊതുപരീക്ഷ എഴുതിയ 59 വിദ്യാര്‍ഥികളും വിജയിച്ചു. രണ്ട് വിദ്യാര്‍ഥികൾക്ക് ടോപ്പ് പ്ലസും 29 വിദ്യാര്‍ഥികൾ ഡിസ്റ്റിങ്ഷനും മറ്റു വിദ്യാര്‍ഥികൾ ഫസ്റ്റ് ക്ലാസും നേടി. ജയനഗർ എം.എം.എ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ അഞ്ചാം തരത്തിലെ മുഹമ്മദ് സുഹാൻ (487/500), ഏഴാം തരത്തിലെ പി. ഫാതിമ (490/500) എന്നിവര്‍ ടോപ്പ് പ്ലസ് കരസ്ഥമാക്കി. മലബാർ മുസ്‌ലിം അസോസിയേഷന് കീഴിലെ മദ്റസകളിൽ വിദ്യാഭ്യാസം സൗജന്യമായാണ് നൽകുന്നത്. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രസിഡന്‍റ് ഡോ.എൻ.എ. മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി. സിറാജും അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.