Posted On
date_range Updated On
date_range കണ്ടക്ടർമാരുടെ മോഷണം; തടയുന്നതിന് ഡൈനാമിക് ക്യുആർ കോഡുമായി ബി.എം.ടി.സി
ബംഗളൂരു: കണ്ടക്ടർമാരുടെ മോഷണം തടയുന്നതിനായി ഡൈനാമിക് ക്യുആർ കോഡുമായി ബി.എം.ടി.സി. ബസുകളില്‍ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ (ഇ.ടി.എം) നിലവിൽ വന്നതോടെ ബി.എം.ടി.സിയിലെ നിരവധി കണ്ടക്ടർമാർ യു.പി.ഐ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. അനധികൃത ടിക്കറ്റ് പണമിടപാടുകൾ തടയുന്നതിനായി ബി.എം.ടി.സി ഏകദേശം 11,000 നൂതന സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഏകദേശം 40 കോടി രൂപയുടെ ടെൻഡർ മുംബൈ ആസ്ഥാനമായുള്ള ചലോ കമ്പനിക്ക് നൽകി. നിലവിൽ യശ്വന്ത്പുർ ഡിപ്പോ ഉൾപ്പെടെ 10 റൂട്ടുകളിലായി 400 ഇ.ടി.എമ്മുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിച്ചു. മേയ് 30 ന് ശേഷം 6,000-ത്തിലധികം ബി.എം.ടി.സി ബസുകളിൽ ഈ ഇ.ടി.എമ്മുകൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.