കേരളാ യൂത്ത് കോൺഫറൻസ്പ്രമേയ സമ്മേളനം 30ന് മൈസുരുവിൽ

ബംഗളൂരു: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തിയതികളിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റ പ്രമേയ സമ്മേളനം ഡിസംബർ 30ന് മൈസൂരുവിൽ നടക്കും.

ബന്നിമണ്ഡപിൽ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ റഷീദ് കൊടക്കാട്, അബ്ദുഹ്മാൻ മദനി, സിദ്ദീഖ് തങ്ങൾ, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന നിർവാഹകസമിതിയംഗം റൈഹാൻ കാക്കനാട് എന്നിവർ പ​ങ്കെടുക്കും.

Tags:    
News Summary - Kerala Youth Conference theme meeting in Mysuru on 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.