കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിര നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചന മത്സര
വിജയികൾ സമാജം ഭാരവാഹികളോടൊപ്പം
ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിര നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചന മത്സരം കേരള സമാജം പ്രസിഡന്റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 400ലധികം കുട്ടികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍ വിഭാഗത്തിന് പൂക്കളും പുഴകളും, ജൂനിയർ വിഭാഗത്തിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വീടും പരിസരവും, സീനിയര്‍ വിഭാഗത്തിന് പ്രകൃതി ഭംഗിയുമായിരുന്നു വിഷയം. ബംഗളൂരുവിലെ ചിത്രകാരന്മാരായ പി.വി. ഭാസ്കർ, നാരായണൻ നമ്പൂതിരി, രാംദാസ് എന്നിവര്‍ വിധികര്‍ത്താക്കളായി.
സബ് ജൂനിയര്‍ ഒന്നാം സ്ഥാനം- ഐസിൽ ഷഫീഖ്, രണ്ട് -സാമുവൽ കാർത്തികേയൻ, മൂന്ന്- വി. വരീൻ. പ്രോത്സാഹന സമ്മാനം- ജി. ശങ്ക്, സ്നേഹ കുമാരി, എസ്. ലുബിന, സി.ഡി. അവന്തിക, രാഷ്മിക മഹാന്ത്, ജൂനിയര്‍ ഒന്നാം സ്ഥാനം- അൽജിൻ ഷഫീഫ്, രണ്ട് -നവീൻ മൂന്ന്- വി. ദക്ഷ. പ്രോത്സാഹന സമ്മാനം- വി. റുട്ടി കുമാരി, അദിതി രാജേഷ്, വി. പ്രിയങ്ക, ജെ. പ്രതീക്ഷ, ഋഷിധർ വാദിസേല, സീനിയര്‍ ഒന്നാം സ്ഥാനം- എസ്. വൈഷ്ണവി, രണ്ട് -എസ്. രക്ഷിത, മൂന്ന്:- ക്രിസ് റെജി. പ്രോത്സാഹന സമ്മാനം- എം.മോനിഷ, റിയ ബിജു, മീനാക്ഷി മജീഷ്, ഗൗരി കൃഷ്ണ, ടി. സഫ്വാൻ. ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ്, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, ട്രസ്റ്റി സയ്യിദ് മസ്താൻ, സമാജം നേതാക്കളായ ചന്ദ്രശേഖരൻ നായർ, സുനോജ് നാരായൺ, അജിത്, പി. ബിനു, സുജിത്, ശ്രീജിത്ത്, ജിതേഷ്, മഹേഷ്, സുജിത് ലാൽ, വനിത വിഭാഗം നേതാക്കളായ സുധ സുധീർ, അനു അനിൽ, അംബിക സുരേഷ്, സജിന സലിം, സിജി ജോൺസൺ, ഫൈമിത തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.