ജാ​പ്പി​ന​മൊ​ഗ​രു​വി​ൽ നേ​ത്രാ​വ​തി ന​ദി​ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ജോ​ഡു​ക​രെ ക​മ്പ​ള​യിൽ നിന്ന്

ആ​വേ​ശമായി ജോ​ഡു​ക​രെ ജ​യ​ജ​യ ക​മ്പ​ള

മം​ഗ​ളൂ​രു: ജോ​ഡു​ക​രെ ക​മ്പ​ള​യു​ടെ 16ാം പ​തി​പ്പ് ജാ​പ്പി​ന​മൊ​ഗ​രു​വി​ൽ നേ​ത്രാ​വ​തി ന​ദി​ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ചു. 120 ജോ​ഡി പോ​ത്തു​ക​ൾ മ​ത്സ​രി​ച്ച ക​മ്പ​ള​ക്ക​ളം ആ​വേ​ശം വി​ത​റി. മ​ങ്കു​തോ​ട​ഗു​ട്ടി​ലെ അ​ന്ത​രി​ച്ച ജെ. ​ജ​യ​ഗം​ഗാ​ധ​ര ഷെ​ട്ടി​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് പ​ര​മ്പ​രാ​ഗ​ത പോ​ത്തോ​ട്ട മ​ത്സ​രം. ദെ​രേ​ബെ​യി​ൽ വി​ത്ത​ൽ​ദാ​സ് ത​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​രാ​വ​ലി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന പ്ര​സി​ഡ​ന്റ് എ​സ്. ഗ​ണേ​ഷ് റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ വി​ജ​യ ജോ​ഡു​ക​രെ ക​മ്പ​ള ക​മ്മി​റ്റി ഓ​ണ​റ​റി പ്ര​സി​ഡ​ന്റ് വേ​ദ​വ്യാ​സ് കാ​മ​ത്ത് എം.​എ​ൽ.​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ജെ. ​അ​നി​ൽ ഷെ​ട്ടി, അ​ന​ന്ത​പ​ത്മ​നാ​ഭ അ​സ്ര​ണ്ണ, സ​ഹ​ക​ര​ണ​ര​ത്ന ചി​ത്ത​ര​ഞ്ജ​ൻ ബോ​ലാ​ർ, മോ​ന​പ്പ ഭ​ണ്ഡാ​രി, പ്ര​വീ​ൺ ച​ന്ദ്ര ആ​ൽ​വ സം​സാ​രി​ച്ചു.

Tags:    
News Summary - Jodukare Jaya Jaya Kambala excitedly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.