മന്ത്രി സമീർ അഹമ്മദ് ഖാൻ വിദ്യാർഥികൾക്കൊപ്പം
ബംഗളൂരു: സ്കൂൾ വിദ്യാർഥികൾക്ക് ആകാശക്കാഴ്ചയൊരുക്കി മന്ത്രി. ഹംപി ഉത്സവത്തിനിടെയാണ് ജില്ല ചുമതലയുള്ള മന്ത്രി സമീർ അഹമ്മദ് ഖാൻ 60ലധികം സർക്കാർ സ്കൂൾ കുട്ടികൾക്ക് സൗജന്യ ഹെലികോപ്ടർ യാത്ര ഒരുക്കിയത്.
ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ബൈ സ്കൈ’ ആകാശക്കാഴ്ചക്ക് എത്തിയ വിദ്യാർഥികൾക്കാണ് അപ്രതീക്ഷിത സൗഭാഗ്യം. ഹെലികോപ്ടർ സവാരി നടത്തുന്ന കമലാപുരയിലെ മയൂര ഹോട്ടൽ പരിസരത്ത് യൂനിഫോം ധരിച്ച സ്കൂൾകുട്ടികളെ കണ്ട മന്ത്രി അവർക്ക് ഹെലികോപ്ടർ യാത്രക്ക് സൗകര്യമൊരുക്കുകയായിരുന്നു. ഹെലികോപ്ടർ ആകാശത്തേക്ക് ഉയർന്നപ്പോൾ താഴെനിന്ന് ആർപ്പുവിളിയും കരഘോഷവും മുഴങ്ങി. ഉത്സവത്തിനിടെ ആകാശക്കാഴ്ചക്ക് അവസരം ലഭിച്ചതോടെ കുട്ടികളുടെ സന്തോഷവും ആകാശംതൊട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.