ശിവരാത്രിയോടനുബന്ധിച്ച് മംഗളൂരു കുദ്രോളി ഗോകർണനാഥക്ഷേത്രത്തിൽ നടന്ന ഭക്തിഗാനാലാപനം
Posted On
date_range Updated On
date_range ഭക്തിനിർഭരമായി മഹാശിവരാത്രി
മംഗളൂരു: ഭക്തിനിർഭരമായി മഹാശിവരാത്രി ആഘോഷം. കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ പുലർച്ച ആരംഭിച്ച ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും അഭിഷേകങ്ങളും നടന്നു. സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥനയോടെ ഭക്തർ പുലർച്ചമുതൽ തന്നെ മഞ്ജുനാഥന്റെ അനുഗ്രഹം തേടിയെത്തി.
കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ ആഘോഷം ദിവസം മുഴുവൻ നീണ്ടുനിന്നു. നൂറ് ഇളം തേങ്ങകൾ അർപ്പിക്കുന്ന മഹാരുദ്രാഭിഷേകവും ശത സിയാല അഭിഷേകവും നടന്നു. ക്ഷേത്ര പരിസരം ഭക്തിഗാനങ്ങളിൽ മുഖരിതമായി. രഥഘോഷയാത്രയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.