തെരു​വു​നാ​യ്ക്ക​ളു​ടെ അ​വ​കാ​ശസം​ര​ക്ഷ​ണ​ം ആ​വ​ശ്യ​പ്പെ​ട്ടുള്ള പ്ര​തി​ഷേ​ധം

തെരുവുനായ് അവകാശത്തിന് മൃഗസ്നേഹികളുടെ പ്രതിഷേധം

മംഗളൂരു: തെരുവുനായ്ക്കൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും മിണ്ടാപ്രാണികളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹികൾ മംഗളൂരു സിറ്റി കോർപറേഷൻ ഓഫിസിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. തെരുവുനായ് പരിപാലനത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ സമീപകാല നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി ചിലർ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെ എതിർക്കുന്നുണ്ട്. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരെ ഉപദ്രവിക്കുന്നത് നീതീകരിക്കാനാവില്ല. സുപ്രീംകോടതി ഈ വിഷയത്തിൽ ഇടക്കാല മാർഗനിർദേശങ്ങൾ മാത്രമേ പുറപ്പെടുവിച്ചിട്ടുള്ളൂ. അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. തെരുവുനായ്ക്കളുടെ പുനരധിവാസത്തിനുള്ള ക്രമീകരണം ചെയ്യുന്നതുവരെ മുമ്പത്തെപ്പോലെ ഭക്ഷണം നൽകാൻ അനുവദിക്കണം.

മൃഗങ്ങളുടെ ജനന നിയന്ത്രണ (എ.ബി.സി) കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക, വളർത്തുനായ്ക്കളെ തെരുവുകളിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, തെരുവുനായ് ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഹരീഷ് രാജ്കുമാർ, ഡോ. ശ്രുതി റാവു, ബിന്ദിയ, സുമ നായിക്, മമത റാവു, ഷാലെറ്റ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Tags:    
News Summary - Animal lovers protest for stray dog ​​rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.