ബംഗളൂരു: 2026ലെ സിവിൽ സർവിസസ് പരീക്ഷക്കുള്ള പരിശീലനം ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ആരംഭിച്ചു. ഇന്ദിര നഗർ കൈരളീ നികേതൻ എജുക്കേഷൻ ട്രസ്റ്റിൽ നടന്ന ചടങ്ങിൽ കർണാടക സെന്റർ ഫോർ ഇ-ഗവേണൻസ് സി.ഇ.ഒ ഡോ. ദിലീഷ് ശശി ഉദ്ഘാടനം ചെയ്തു.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽകുമാർ, അസി. സെക്രട്ടറി വി. മുരളീധരൻ, കൈരളീ നികേതൻ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, ജനറൽ സെകട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ഹരികുമാർ എന്നിവർ സംബന്ധിച്ചു. തുടർന്ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷനൽ കമീഷണറുമായ പി.ഗോപകുമാർ മാർഗനിർദേശക ക്ലാസെടുത്തു.
15 മാസത്തെ പരിശീലനത്തിൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകും. ആഴ്ച ദിവസങ്ങളിൽ വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ ഓൺലൈനായും ഞായറാഴ്ചകളിൽ ഓഫ് ലൈനായും ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 8431414491
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.