ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഭൈരതി ഗവ. സ്കൂളിൽ കന്നട രാജ്യോത്സവം, കേരളപ്പിറവി ആഘോഷങ്ങൾ പ്രസിഡന്റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു.
കൊത്തന്നൂർ യൂനിറ്റ് കൺവീനർ ജയ്സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെജികുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, സാമൂഹിക പ്രവർത്തകൻ പുട്ടണ്ണ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചു.
ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, ഓർഗനൈസിങ് സെക്രട്ടറി ജി. വിനു, ഈസ്റ്റ് സോൺ ചെയർമാൻ സജി പുലിക്കുട്ടിൽ, കൺവീനർ രാജീവൻ, യൂനിറ്റ് നേതാക്കളായ തോമസ് പയ്യപ്പള്ളി, സിന്റോ പി. സിംലാസ്, കെ.ഡി. അഗസ്റ്റിൻ, പ്രോഗ്രാം കമ്മിറ്റി മെംബർമാരായ ഷിനോജ് ജോസഫ്, ബിൻസ് ഫിലിപ്പ്, ബിനോയി സ്‌കറിയ, ക്യാപ്റ്റൻ ശങ്കർ, വിനോദ് കുമാർ, ഈസ്റ്റ് സോൺ വനിതവിങ് ചെയർപേഴ്സൻ അനു അനിൽ, സെലിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.