അംഗീകാരം പുതുക്കിയുള്ള സാക്ഷ്യപത്രം നോർക്ക
ഓഫിസർ റീസാ രഞ്ജിത്തിൽനിന്ന് സ്വീകരിക്കുന്നു
ബംഗളൂരു: കാരുണ്യ ബംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിന് നോർക്ക റൂട്ട്സിന്റെ അംഗീകാരം പുതുക്കി ലഭിച്ചു. ട്രസ്റ്റ് ചെയർമാനും ലോക കേരള സഭാംഗവുമായ എ. ഗോപിനാഥ്, ജനറൽ സെക്രട്ടറി കെ. സുരേഷ്, സെക്രട്ടറി എം.കെ. സിറാജ്, ട്രഷറർ കെ.പി. മധുസൂദനൻ എന്നിവർ സാക്ഷ്യപത്രം നോർക്ക ഓഫിസർ റീസ രഞ്ജിത്തിൽനിന്ന് സ്വീകരിച്ചു.കേരള സർക്കാറിന്റെ പ്രവാസികൾക്കുള്ള ക്ഷേമപദ്ധതികൾ നോർക്കവഴി മലയാളികളിലേക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രവാസി മലയാളി സംഘടനകൾക്ക് നോർക്ക റൂട്സ് അംഗീകാരം നൽകുന്നത്. നിലവിൽ 17 സംഘടനകൾക്കാണ് കർണാടകയിൽ നോർക്ക അംഗീകാരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.