ബംഗളൂരു: മൈസൂർ സർവകലാശാലയുടെ (യു.ഒ.എം) ബിരുദാനന്തര ബിരുദ (പി.ജി) കാമ്പസായ മാനസ ഗംഗോത്രി അവഗണനയില്‍. കുടിവെള്ളം, ശൗചാലയം, റോഡ്, തെരുവുവിളക്കുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അനുഭവിക്കുന്നത് വിദ്യാര്‍ഥികളാണ്.
കാമ്പസില്‍ പലയിടങ്ങളിലായി വിദ്യാര്‍ഥികള്‍ക്കായി നിർമിച്ച പൊതുശൗചാലയങ്ങള്‍ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടക്കാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. കെട്ടിടത്തിന്റെ ചുറ്റുപാടും നടക്കാന്‍പോലും സാധിക്കാത്ത വിധത്തില്‍ കാടുപിടിച്ചു കിടക്കുകയാണ്. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ കാന്റീന് ഇപ്പൊഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല.
ഗംഗോത്രി കാമ്പസിനെ പ്ലാസ്റ്റിക് രഹിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാമ്പസ് പരിസരം വൃത്തിയാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നതിനാല്‍ പരിസരത്ത് മാലിന്യങ്ങള്‍ കൂമ്പാരമായി കൂടിക്കിടക്കുകയാണെന്നും മൈസൂർ സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായ നടരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.