മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ബ​ജ​റ്റ് ച​ര്‍ച്ച​ക്കി​ടെ

ബ​ജ​റ്റ് തീ​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും -മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള സം​സ്ഥാ​ന ബ​ജ​റ്റ് തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. 17ാമ​ത്തെ ത​വ​ണ​യാ​ണ് മു​ഖ്യ​മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വ്യ​ക്തി എ​ന്ന ബ​ഹു​മ​തി ഇ​തോ​ടെ സി​ദ്ധ​രാ​മ​യ്യ​ക്ക് ല​ഭി​ക്കും.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ജ​റ്റ് സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി. കൂ​ടാ​തെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വ​കു​പ്പ് ന​ട​പ്പാ​ക്കേ​ണ്ട ഗ്രാ​ന്‍റു​ക​ള്‍ ന​ല്‍കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ച​ര്‍ച്ച​യി​ല്‍ ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദി​വാ​സി സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

സ​ര്‍ക്കാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഇ​പ്രാ​വ​ശ്യ​ത്തെ ബ​ജ​റ്റ് സി​ദ്ധ​രാ​മ​യ്യ​യു​ടെ ജീ​വി​ത​ത്തി​ല്‍ നി​ർ​ണാ​യ​ക​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​യാ​യി കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​ക്കും എ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍കൂ​ടി ബ​ജ​റ്റി​ല്‍ ഉ​ള്‍ക്കൊ​ള്ളു​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര​ട​ക്കം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​യ​മി​ച്ച മെ​ട്രോ ചെ​യ​ര്‍മാ​നാ​ണ് മെ​ട്രോ ഫീ​സ് നി​ര​ക്കു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് തീ​രു​മാ​ന​ത്തി​ല്‍ ഒ​രു പ​ങ്കു​മി​ല്ലെ​ന്നും മെ​ട്രോ നി​ര​ക്ക് സം​ബ​ന്ധി​ച്ച് ച​ര്‍ച്ച​ക്കാ​യി ഡി.​കെ. ശി​വ​കു​മാ​ര്‍ ഡ​ല്‍ഹി​ക്ക് പോ​യ​താ​യി മാ​ധ്യ​മ​ങ്ങ​ളി​ല്‍വ​ന്ന റി​പ്പോ​ര്‍ട്ട് സം​ബ​ന്ധി​ച്ച് ഉ​പ​മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​രി​ട്ടു സം​സാ​രി​ക്കാ​നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​ദേ​ശി​ച്ചു.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​റി​ല്‍ ക​ർ​ഷ​ക​രോ​ട് നീ​തി​പു​ല​ര്‍ത്തി​യി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​മേ​രി​ക്ക​യു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Tags:    
News Summary - Budget date will be announced soon - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.