ബംഗളൂരു: രാജ്യത്തെ ആദ്യത്തെ സ്പേസ് ഇന്നൊവേഷൻ സെന്റർ കർണാടകയിൽ സ്ഥാപിക്കും. കർണാടക ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സൊസൈറ്റി (കെ.ഐ.ടി.എസ്), സാറ്റ് കോം ഇൻഡസ്ട്രി അസോസിയേഷൻ ഇന്ത്യ (എസ്.ഐ.എ) എന്നിവ പദ്ധതി നടപ്പാക്കുന്നതിന് കരാറിൽ ഒപ്പുവെച്ചു.
വ്യവസായം, വിദ്യാഭ്യാസം, സ്റ്റാർട്ട് അപ് എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഐ.എസ്.ആർ.ഒ, ഐ.ഐ.എസ്.സി, ഡി.ആർ.ഡി.ഒ എന്നിവയുള്ള കർണാടക പുത്തൻ ബഹിരാകാശ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമായതാണെന്ന് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി- ബയോടെക്നോളജി വകുപ്പ് (ഐ.ടി-ബി.ടി) മന്ത്രി പ്രിയങ്ക് ഖാർഗെ എക്സിൽ കുറിച്ചു.
മെന്റർഷിപ്, പ്രോട്ടോ ടൈപ് ഫണ്ടിങ് എന്നിവയിലൂടെ കേന്ദ്രം സ്പേസ് ടെക് സ്റ്റാർട്ട് അപ്പുകളെ പിന്തുണക്കും. കൂടാതെ പ്രഫഷനലുകൾ, വിദ്യാർഥികൾ എന്നിവർക്കായി പരിശീലന പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.