കൊല്ലപ്പെട്ട അഷ്‌റഫിന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി മുതിർന്ന കോൺഗ്രസ് നേതാക്കൾ

മംഗളൂരു: കുഡുപ്പുവിലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ അഷ്‌റഫിന്റെ കുടുംബത്തെ സന്ദർശിച്ച് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ, എ.ഐ.സി.സി സെക്രട്ടറി ബി.കെ. ഹരിപ്രസാദ്, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ്, ജി.എ. ബാവ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ് എന്നിവർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കുടുംബവുമായി ചർച്ച നടത്തി.

കേസ് നിയമപരമായി മുന്നോട്ട് കൊണ്ടു പോകാൻ സർക്കാർ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചു. ആൾക്കൂട്ട കൊലപാതക നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.

അടിയന്തര നടപടിയായി മന്ത്രി സമീർ അഹമ്മദ് ഖാൻ തന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ അഷ്‌റഫിന്റെ കുടുംബത്തിന് കൈമാറി. സ്പീക്കർ യു.ടി. ഖാദർ 5 ലക്ഷം രൂപ സഹായം നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ നിർദേശ പ്രകാരമാണ് നേതാക്കൾ കുടുംബത്തെ സന്ദർശിച്ചത്.

Tags:    
News Summary - Karnataka Senior Congress leaders visit the Ashraf's family n Magaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.