ബംഗളൂരു: ദസറയോടനുബന്ധിച്ച് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ബംഗളൂരു-മൈസൂരു റൂട്ടിൽ ബസ് നിരക്ക് വർധിപ്പിച്ചു.20 രൂപ മുതൽ 30 രൂപ വരെയാണ് വർധന.
കർണാടക സാരിഗെ വൈഭവ് സർവിസ് നിരക്ക് 170 രൂപയിൽനിന്ന് 190 രൂപയായും നോൺ സ്റ്റോപ് സർവിസ് നിരക്ക് 210ൽനിന്ന് 240 രൂപയായും രാജഹംസ 270 ൽനിന്ന് 290 ആയും ഐരാവത 430ൽനിന്ന് 450 രൂപയായും ഐരാവത ക്ലബ് ക്ലാസ് 440ൽനിന്ന് 460 രൂപയായും വർധിപ്പിച്ചു. ഒക്ടോബർ എട്ട് വരെ വർധന തുടരും. 20 വർഷമായി ദസറ സമയത്തും മറ്റ് അവധി ദിവസങ്ങളിലും നിരക്ക് വർധിപ്പിക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.