വിജേഷ്​ പിള്ള ഒളിവിലെന്ന്​ കർണാടക പൊലീസ്​

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ ഭീഷണിപ്പെടുത്തിയെന്ന സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പരാതിയിൽ കർണാടക പൊലീസ്​ നടപടികൾ തുടരുന്നു. കേസിൽ ആരോപണവിധേയനായ കണ്ണൂർ സ്വദേശി വിജേഷ് പിള്ളക്കെതിരെ ബംഗളൂരു കൃഷ്ണരാജപുര പൊലീസ്​​ കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന്​ ഹാജരാകാൻ വിജേഷ്​ പിള്ളക്ക്​ വാട്സ് ആപ്പിൽ നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്​. ആവശ്യമെങ്കിൽ കേരള പൊലീസിന്‍റെ സഹായം തേടുമെന്നും കൃഷ്ണരാജപുര പൊലീസ്​ അറിയിച്ചു. അതേസമയം, താൻ ഒളിവിലല്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കർണാടക പൊലീസിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള പ്രതികരിച്ചു. ബംഗളൂരു വൈറ്റ്​ഫീൽഡിലെ ‘സുരി’ ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിജേഷ്​ പിള്ള വധഭീഷണിയടക്കം നടത്തിയെന്ന്​ കാണിച്ച്​ അഭിഭാഷകനായ കൃഷ്ണരാജ്​ മുഖേന കർണാടക ഡി.ജി.പിക്കും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിനും (ഇ.ഡി) സ്വപ്ന പരാതി നൽകുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് മാർച്ച്​ ഒമ്പതിന്​ ഫേ​സ്ബു​ക്ക് ലൈ​വി​ലൂടെ സ്വപ്ന സുരേഷ് നടത്തിയത്. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി 30 കോ​ടി രൂ​പ ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെയ്ത് വിജേഷ്​ പി​ള്ള ഒത്തുതീർപ്പ് ചർച്ച നടത്തിയെന്നാണ് സ്വപ്ന പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിർദേശപ്രകാരമായിരുന്നു ഇയാൾ എത്തിയതെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെ എം.വി. ഗോവിന്ദൻ സ്വപ്​നക്കെതി​രെ മാനനഷ്ടത്തിന്​ ഒരു കോടി രൂപ ആവശ്യപ്പെട്ട്​ വക്കീൽ നോട്ടീസ്​ അയച്ചിരിക്കുകയാണ്.

Tags:    
News Summary - Karnataka Police says that Vijesh Pillai is absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.