ബംഗളൂരു: വിനോദസഞ്ചാരികൾക്ക് കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രം, സാംസ്കാരിക കേന്ദ്രം എന്നിവ കണ്ടെത്തുന്നതിനായി വൺ ടാക് ഡിജിറ്റൽ പ്ലാറ്റ് ഫോം സ്ഥാപിക്കും.
സംസ്ഥാനത്തുടനീളമുള്ള സാംസ്കാരിക കേന്ദ്രം, കലാകാരൻമാർ, പൈതൃക കേന്ദ്രം, ടൂർ ഗൈഡുകൾ, ഹോം സ്റ്റേ നടത്തിപ്പുകാർ, ഡ്രൈവർമാർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. തടസ്സമില്ലാത്ത സേവനം, ബുക്കിങ്, പണമിടപാടുകൾ എന്നിവ ഇതുവഴി സാധ്യമാകും.
വിനോദസഞ്ചാരികൾക്ക് തത്സമയ വിവരങ്ങൾ എ.ഐ മുഖേന നൽകും. കർണാടകയിലെ ടൂറിസം, കല, സാംസ്കാരിക കേന്ദ്രങ്ങൾക്കായി സാങ്കേതിക കേന്ദ്രം ഒരുക്കുകയാണ് പദ്ധതിയെന്ന് ടൂറിസം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.