എച്ച്.ഡി. ദേവഗൗഡ
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) അഞ്ച് മുനിസിപ്പൽ ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ത്രീകള്‍ പങ്കെടുക്കണമെന്ന നിര്‍ദേശവുമായി മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് മേധാവിയുമായ എച്ച്.ഡി. ദേവഗൗഡ. തന്‍റെ പാർട്ടിയിലെ വനിത അംഗങ്ങളോട് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വരാന്‍ അദ്ദേഹം പറഞ്ഞു.
ജി.ബി.എയുടെ 369 വാർഡുകളിൽ ജെ.ഡി.എസിന് മത്സരിക്കാൻ കഴിയുന്ന സീറ്റുകളുടെ എണ്ണം പരിശോധിക്കുക. എത്ര സ്ത്രീകൾ മത്സരിക്കണമെന്ന് അവർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജെ.ഡി.എസ് വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1995ല്‍ എല്ലാ സർക്കാർ വകുപ്പുകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകിയത് ജെ.ഡി.എസ് സര്‍ക്കാര്‍ ആണ്. ഇപ്പോള്‍ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. അതിൽ സംതൃപ്തനാണ്. ഇത് ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.