ബംഗളൂരു: കുറ്റവാളികളെ കർശനമായി കൈകാര്യം ചെയ്യുന്നതിലൂടെ മാത്രമേ ജനങ്ങള്‍ നിയമം പാലിക്കുകയുള്ളൂവെന്ന് കർണാടക ഹൈകോടതി. ബലാത്സംഗ കേസിൽ എൻജിനീയറിങ് വിദ്യാര്‍ഥി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കർണാടക ഹൈകോടതിയുടെ നിര്‍ദേശം.
മിഡിലീസ്റ്റ് രാജ്യങ്ങളെ പോലെ കുറ്റവാളികളുടെ കാലോ കൈയോ വെട്ടിയാൽ മാത്രമേ നിയമം പാലിക്കേണ്ടതിന്‍റെ ആവശ്യകത ആളുകൾക്ക് മനസ്സിലാകുകയുള്ളൂവെന്ന് ജസ്റ്റിസ് ആർ. നടരാജ് പറഞ്ഞു. ജനാധിപത്യ രാജ്യമായതിനാല്‍ ശിക്ഷകള്‍ കുറ്റവാളികള്‍ നിസ്സാരമായി കാണുന്നു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യിലെ വിദ്യാര്‍ഥിയും ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുമായ ഗോപി റെഡ്ഡി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസിന്‍റെ പ്രതികരണം.
കോടതി വിദ്യാര്‍ഥിയുടെ ജാമ്യം നിഷേധിച്ചു. കേസ് ജൂൺ എട്ടിലേക്ക് മാറ്റിവെച്ചു. ചെയ്യാത്ത കുറ്റത്തിന് ഹരജിക്കാരൻ രണ്ട് മാസം തടവിലാണെന്ന് റെഡ്ഡിയുടെ അഭിഭാഷകന്‍ വാദിച്ചു. നടന്നതായി ആരോപിക്കപ്പെടുന്ന സംഭവം ഏകദേശം മൂന്ന് വർഷം മുമ്പാണെന്നും തുടർച്ചയായ തടങ്കൽ പ്രതിയുടെ പ്രഫഷനൽ ഭാവിയെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബറിലാണ് റെഡ്ഡി തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിദ്യാര്‍ഥി ആരോപിച്ചത്. 2023 ജൂലൈയിൽ പ്രതി തന്നോട് പ്രണയം തുറന്നു പറഞ്ഞിരുന്നുവെന്നും പ്രതിയുടെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തി.
2023 സെപ്റ്റംബർ 12 ന് സംസാരിക്കാനായി പ്രതി തന്‍റെ അപ്പാർട്ടമെന്‍റിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മാനസികമായി തകര്‍ന്ന പരാതിക്കാരി മണിപ്പാലിലെ കെ.എം.സിയിൽ ചികിത്സ തേടുകയും ബംഗളൂരു ദേശീയ വനിതകമീഷനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഉഡുപ്പി വനിത പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.