ഗാന്ധിജയന്തി ദിനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽ മഹാത്മാ ഗാന്ധി പ്രതിമയിൽ മാല ചാർത്തുന്നു
ബംഗളൂരു: ഗാന്ധിജയന്തിയോടനുബന്ധിച്ച് കമ്മനഹള്ളിയിൽ ബാനസവാടി ഹൽഖയുടെ ആഭിമുഖ്യത്തിൽ ഹിറ വെൽഫെയർ അസോസിയേഷനും സങ്കൽപ് ഇന്ത്യ ഫൗണ്ടേഷനും സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.
ഗാന്ധിജയന്തിയോടനുബന്ധിച്ച് കമ്മനഹള്ളിയിൽ ബാനസവാടി ഹൽഖയുടെ ആഭിമുഖ്യത്തിൽ ഹിറ വെൽഫെയർ അസോസിയേഷനും സങ്കൽപ് ഇന്ത്യ ഫൗണ്ടേഷനും സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
പ്രവാചക സന്ദേശം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 27ലധികം പേർ രക്തം ദാനം ചെയ്തു. ഹൽഖ പ്രസിഡന്റ് സിറാജ് പുത്തൻപുരയിൽ, ഇസ്മായിൽ അറഫാത്, ഇബ്രാഹിം, ജോർജ്, ഉമ്മർ, ഷാനിത് തെക്കയിൽ, ഷംസീർ, മുഹമ്മദ്, എം. ഷിയാസ് എന്നിവർ നേതൃത്വം നൽകി.
ബംഗളൂരു: സുവർണ കർണാടക കേരള സമാജം മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ വിദ്യാരംഭം നടത്തി. സാഹിത്യകാരികളായ ബ്രിജി കെട്ടിയും അനിത ചന്ദ്രോത്തും ചേർന്ന് ഇരുപതോളം കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു. ശാഖ ചെയർമാൻ ഹരിലാൽ അധ്യക്ഷതവഹിച്ചു.
സുവർണ കർണാടക കേരള സമാജം മാഗഡി റോഡ് ശാഖ വിദ്യാരംഭച്ചടങ്ങിൽനിന്ന്
സംസ്ഥാന പ്രസിഡന്റ് എ.ആർ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു, ശാഖ കൺവീനർ സുധീർകുമാർ, മെൽവിൻ മൈക്കിൾ, അജിമോൻ, അജിത് കെ. നായർ, സിനിമോൾ, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ബംഗളൂരു: കെ.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന മന്നം മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് സ്കൂളിൽ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് പുസ്തക പൂജയും സർവൈശ്വര്യ പൂജയും ഭജനയും നടന്നു. സ്കൂൾ സെക്രട്ടറി മുരളീധർ നായർ, ട്രഷറർ സതീഷ് കുമാർ, പ്രിൻസിപ്പൽ ഷക്കീല റാണി, ഹെഡ് മിസ്ട്രസ് ജോയ്സി എന്നിവർ ഭദ്രദീപം കൊളുത്തി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കി.
കെ.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന മന്നം മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് സ്കൂളിൽ നടന്ന വിജയദശമി ആഘോഷം
ബംഗളൂരു: ഗാന്ധിജയന്തിയോടനുബന്ധിച്ച് കർണാടക മലയാളി കോൺഗ്രസ് എം.ജി. റോഡിലുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ യോഗം കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കർണാടക പ്രദേശ് കമ്മിറ്റി നടത്തിയ ഗാന്ധിജി, ലാൽബഹാദൂർ ശാസ്ത്രി അനുസ്മരണ സമ്മേളനത്തിലും കെ.എം.സി നേതാക്കൾ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ അരുൺ കുമാർ, നന്ദകുമാർ കൂടത്തിൽ, ഡാനി ജോൺ, ജേക്കബ് മാത്യു, ഷാജി ജോർജ്, രാജീവൻ കളരിക്കൽ, ആർ.എസ്. നിമ്മി, എം.കെ. രമേശൻ എന്നിവർ പങ്കെടുത്തു.
ഗാന്ധിജയന്തി ദിനത്തിൽ കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
കെ.എൻ.എസ്.എസ് വിദ്യാമന്ദിർ സ്കൂളിൽ നടന്ന വിജയദശമി പൂജയിൽ നിന്ന്
ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു മംഗളൂരുവിൽ ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നു
വിവേക് നഗർ ദുർഗ ഭഗവതി ക്ഷേത്രത്തിലെ വിജയ ദശമി പൂജകളിൽ ഡി.ജി.പി രാമചന്ദ്ര റാവു പങ്കെടുത്തപ്പോൾ. മനോജ് വിശ്വനാഥ പൂജാരി, പ്രേം ശാന്തി, നടി സൗന്ദര്യ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.