ബംഗളൂരു: കർക്കടക വാവിനോടനുബന്ധിച്ചുള്ള മലയാളി സംഘടനകൾക്ക് കീഴിൽ വ്യാഴാഴ്ച കർണാടകയിൽ വിവിധയിടങ്ങളിലായി ബലിതർപ്പണ ചടങ്ങുകൾ നടക്കും. എൻ.എസ്.എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ പുലർച്ചെ 3.30 മുതൽ രാവിലെ ഒമ്പതു വരെ അൾസൂർ തടാകത്തിനോട് ചേർന്ന കല്ല്യാണി തീർഥത്തിൽ ചടങ്ങുകൾ നടക്കും. പാലക്കാട് മാത്തൂർ മന ജയറാം ശർമ മുഖ്യ കാർമികത്വം വഹിക്കും. തർപ്പണത്തിനാവശ്യമായ പൂജാ സാധനങ്ങളും തർപ്പണ ശേഷം പ്രഭാത ഭക്ഷണവും സംഘാടക സമിതി ഒരുക്കും. പ്രവേശന കൂപ്പണുകൾ എൻ.എസ്.എസ് കർണാടകയുടെ എല്ലാ കരയോഗങ്ങളിലും ലഭിക്കും. അന്നേദിവസം പുലർച്ചെ മൂന്നു മുതൽ അൾസൂർ തടാകത്തിനോട് ചേർന്ന കൗണ്ടറിലും കൂപ്പൺ ലഭ്യമാവും. ഫോൺ: 9886645640, 9008553751.
ശ്രീനാരായണ ഗുരുധർമ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ബലിതർപ്പണ ചടങ്ങുകൾ ജലഹള്ളി ഗംഗമ്മ സർക്കിളിന് സമീപം ഗംഗമ്മ ഗുഡി ദേവസ്ഥാനത്ത് നടക്കും. ആചാര്യൻ പി.എ. കുമാരൻ കാർമികത്വം വഹിക്കും. ബുധനാഴ്ച വൈകീട്ട് 6.30ന് പിതൃവിശ്വദേവ പൂജയോടെ ചടങ്ങുകൾക്ക് ആരംഭമാവും. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് ഗണപതി ഹോമവും തുടർന്ന് ബലിതർപ്പണ ചടങ്ങുകളും നടക്കും. രാവിലെ 10 വരെ ചടങ്ങുകൾ നീളും. ശേഷം തിലഹ വനം ഉണ്ടായിരിക്കും. പിതൃതർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9481887418.
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂർ തടാകത്തിലെ കല്യാണി തീർഥത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച പുലർച്ചെ 2.30 മുതൽ ചടങ്ങുകൾക്ക് തുടക്കമാവും. രാവിലെ 10 വരെ ചടങ്ങുകൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9916480089.
എസ്.എൻ.ഡി.പി യൂനിയൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ബലിതർപ്പണ ചടങ്ങുകൾ ജാലഹള്ളി ഗംഗമ്മഗുഡി ദേവസ്ഥാനത്ത് നടക്കും. പുലർച്ചെ അഞ്ചിന് ചടങ്ങുകൾ ആരംഭിക്കും. ഫോൺ: 9481887418.
പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൊരമാവ് അഗാര തടാക തീരത്ത് ബലിതർപ്പണം സംഘടിപ്പിക്കും. വ്യാഴാഴ്ച പുലർച്ചെ നാലുമുതൽ രാവിലെ 10 വരെയാണ് ചടങ്ങുകൾ. ഫോൺ: 9742577605.
സംഘമിത്ര കർണാടകയുടെ നേതൃത്വത്തിൽ തലക്കാട് പഞ്ചലിംഗേശ്വര ക്ഷേത്രത്തിനു സമീപമുള്ള കാവേരി തീർഥത്തിൽ ബലിതർപ്പണം നടക്കും. ഫോൺ: 9986984457
നായർ സേവാസംഘ് കർണാടകയുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച അൾസൂർ തടാകത്തിലെ കല്യാണി തീർഥത്തിൽ നടക്കും. പുലർച്ചെ 3.30ന് ചടങ്ങുകൾക്ക് തുടക്കമാവും.
ജയനഗർ യദിയൂർ തടാകതീരത്തുള്ള യദിയൂർ വൈദിക കേന്ദ്രത്തിൽ പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. 4.30-ന് വാവൂട്ട് ചടങ്ങ്, പിതൃ നമസ്കാരം, കൂട്ടനമസ്കാരം, തിലഹവനം, അന്നദാനം എന്നീ വഴിപാടുകൾക്കും 1200 പേർക്ക് ബലിയിടാനുള്ള സൗകര്യമൊരുക്കിയതായും സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർക്കുള്ള പ്രഭാത ഭക്ഷണവും ഒരുക്കും. പൂജാരി മനോജ് കെ. വിശ്വനാഥൻ മുഖ്യകാർമികത്വം വഹിക്കും. ഷിജിൽ ശാന്തി, പ്രമോദ് ശാന്തി എന്നിവർ സഹവൈദികനാകും. ഫോൺ: 9341240876, 9739794840.
ബാംഗ്ലൂർ മുത്തപ്പൻ ട്രസ്റ്റിന് കീഴിൽ മുത്യാലമ്മ നഗറിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ബലിതർപ്പണ ചടങ്ങുകൾ നടക്കും. പുലർച്ചെ അഞ്ചിന് ചടങ്ങുകൾ ആരംഭിക്കും. ഫോൺ: 8088312532.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.