കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ
പങ്കെടുത്തവർ
ബംഗളൂരു: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടകയുടെ നേതൃത്വത്തിൽ എസ്.എച്ച്.എൻ.വി.എം ഗവ. പി.യു കോളജിൽ കളരിപ്പയറ്റ് സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിച്ചു.
19 ജില്ലകളിൽനിന്നുമായി 300ലധികം വിദ്യാർഥികൾ മത്സരിച്ചു. എൻ. രവികുമാർ എം.എൽ.സി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ അധ്യക്ഷത വഹിച്ചു. രവികുമാർ, ഡോ. അയ്യപ്പൻ, ജി. രാധാകൃഷ്ണൻ, അദ്വൈത് പി. സോമൻ, സി.കെ. രശ്മി, പ്രവീൺ ഗുരുക്കൾ, രഞ്ജൻ മുള്ളാരത്ത് ഗുരുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കളരിപ്പയറ്റ് ഓഫ് കർണാടക സെക്രട്ടറി ഡോക്ടർ രാജീവൻ സി. ജയരാജ് സ്വാഗതവും സംസ്ഥാന പ്രസിഡൻറ് ശ്രീജിത്ത് കെ. സുരേന്ദ്ര നാഥ് നന്ദിയും പറഞ്ഞു. അഡ്വ. പൂന്തുറ സോമൻ കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടകയുടെ ഔദ്യോഗിക വെബ്സൈറ്റായ www. kalaripayattukarnataka.com കളരി സ്നേഹികൾക്കായി സമർപ്പിച്ചു. സംസ്ഥാന കളരിപ്പയറ്റ് മത്സരങ്ങളിൽ വിജയികളായ മത്സരാർഥികൾ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ഈ വർഷം നടത്തുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കർണാടകയെ പ്രതിനിധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.