ബംഗളൂരു: കൈരളി കലാസമിതി ഓണോത്സവം ഞായറാഴ്ച കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്രമന്ത്രി ശോഭ കരന്ദലാജെ ചടങ്ങിൽ മുഖ്യാതിഥിയാകും. കെ.ആർ പുരം എം.എൽ.എ ഭൈരതി ബസവരാജ്, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ വിശിഷ്ടാതിഥികളാകും. പൂക്കള മത്സരം, ഫാൻസി ഡ്രസ് മത്സരം, കൈരളി മഹിളാവേദി, കൈരളി നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജന വേദി എന്നിവരുടെ പരിപാടികൾ ഉണ്ടാവും. ഓണസദ്യയും ഒരുക്കും.
പൊതുപരിപാടിയിൽ കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറയും. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി സി. വിജയകുമാർ, വി.എം. രാജീവ് ട്രഷറർ എന്നിവർ പങ്കെടുക്കും.
കലാനിലയം ഉദയൻ നമ്പൂതിരി, ചിറക്കൽ നിതീഷ് മാരാർ എന്നിവരും സംഘവും നയിക്കുന്ന ഇരട്ട തായമ്പക, വിധു പ്രതാപും സംഘവും നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും. വിശദ വിവരങ്ങൾക്ക്: 98454 39090, 97310 65269.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.