ബംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സ് കൈരളി കലാസമിതിയുമായി സഹകരിച്ച് തുടങ്ങിയ കഥകളി പരിശീലന ക്ലാസ്
ബംഗളൂരു: ബംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സ് (ബി.സി.കെ.എ) കൈരളി കലാസമിതിയുമായി സഹകരിച്ച് കഥകളി പരിശീലനക്ലാസ് തുടങ്ങി. വിമാനപുര കൈരളിനിലയം സ്കൂളിലാണ് ക്ലാസുകൾ. കലാക്ഷേത്രം പ്രിയ നമ്പൂതിരിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, നാരായണൻ നെടുങ്ങാടി, വി.പി.എൻ തിലകൻ, ഒ. വിശ്വനാഥൻ, ലളിത ദാസ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.