ജസ്റ്റിസ് ഫോർ സൗജന്യ ബാനറിൽ ബംഗളൂരുവിൽ നടത്തിയ പ്രതിഷേധം
ബംഗളൂരു: ധർമസ്ഥലയിൽ 2012ൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പി.യു. കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) കുടുംബത്തിന് നീതി തേടി പ്രക്ഷോഭ പരമ്പര. ‘ജസ്റ്റിസ് ഫോർ സൗജന്യ’ ബാനറിൽ ബംഗളൂരുമുതൽ ബെല്ലാരിവരെ 15 ജില്ലകളിലായി 60 സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മാണ്ഡ്യ, മൈസൂരു, ബംഗളൂരു സൗത്ത്, വിജയനഗര, തുമകുരു, കുടക്, ബീദർ, ഹാവേരി, കോലാർ, റായ്ച്ചൂർ, കലബുറഗി, ബല്ലാരി, ഹാസൻ എന്നിവയാണ് പ്രതിഷേധം നടന്ന ജില്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.