വിഷ്ണുമംഗലം കുമാർ

ജോസഫ് വന്നേരി സ്മാരക സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ജോസഫ് വന്നേരി സ്മാരക പുരസ്ക്കാരം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വിഷ്ണുമംഗലം കുമാറിന്. 'സ്നേഹസാന്ദ്രം രവിനിവേശം' എന്ന നോവലിനാണ് പുരസ്കാരം. നാദാപുരം സ്വദേശിയായ വിഷ്ണുമംഗലം കുമാർ ഏറെ കാലമായി ബംഗളൂരുവിലാണ് സ്ഥിരതാമസം. ഫ്രാൻസിസ് ആന്റണി, ദിവ്യ ടെരൻസ്, ജോമോൻ ജോബ് എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം മാർച്ച് ആദ്യവാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Joseph vannery memorial literary award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.