ബംഗളൂരു ഇന്നോവ കോളജിൽ നടന്ന തൊഴിൽമേള രവിചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ മലയാളി ഫ്രൻഡ്സ്, ബാംഗ്ലൂർ ഇന്നോവ കോളജ്, ലയൺസ് ക്ലബ് ഇന്റർനാഷനൽ എന്നിവ സംയുക്തമായി തൊഴിൽ മേള സംഘടിപ്പിച്ചു. ഇന്നോവ കോളജിൽ നടന്ന മേള, ലയൺസ് ഇന്റർനാഷനൽ ഗ്ലോബൽ സർവിസ് ടീം കോഓഡിനേറ്റർ രവിചന്ദ്രൻ ഉദ്ഘാടനംചെയ്തു.
കോളജ് ചെയർമാൻ സുമോജ് മാത്യു, ഡിസ്ട്രിക്ട് യൂത്ത് കോഓഡിനേറ്റർ ഡി.വി. ഗിരീഷ്, ലയൺസ് റീജ്യൻ ചെയർപേഴ്സൻ സാഷാ കുളതുംഗൻ, കോളജ് ഡയറക്ടർ ലിൻസാ വർഗീസ്, അജിത്ത് വിനയ്, കോളജ് പ്രിൻസിപ്പൽ പ്രഫ. മുൻസിനാ ബീഗം, അഡ്വ. കെ. ഹരിപ്രസാദ്, വിൻസന്റ് ഡിസൂസ, എം. ഗോപിനാഥ് എന്നിവർ സന്നിഹിതരായി. വിവിധ ക്ലാസുകൾക്ക് ശരവണകുമാർ, ചേതന ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി. ആയിരത്തി എഴുനൂറോളം ഉദ്യോഗാർഥികളും അമ്പതോളം കമ്പനി പ്രതിനിധികളും പങ്കെടുത്തു. തോമസ്, സൈഫുദ്ദീൻ, ഗിരീഷ്, ബെന്നറ്റ്, റിനാസ്, പൂജ, ഹരി, നാരായണൻ, റിയോൺ, രഞ്ജിത്, സച്ചുമോൾ, അഭിരാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.