മദ്റസ വിദ്യാർഥികൾക്ക് ഇസ്‍ലാഹി സെന്റർ ഓൺലൈൻ ശിൽപശാല

ബംഗളൂരു: മദ്റസ വിദ്യാർഥികൾക്ക് ബംഗളൂരു ഇസ്‍ലാഹി സെന്റർ നടത്തുന്ന നോളജ് സെഷൻ പരമ്പരയുടെ രണ്ടാം ഘട്ടമായ ‘അത്തർഗീബ് 2.0’ ഓൺലൈൻ വർക്ക്‌ഷോപ്പ് ഇന്ന് വൈകീട്ട് 6.45 ന് നടക്കും. മദ്റസ വിദ്യാർഥികളിൽ ദീൻ പഠനത്തോടുള്ള ആകർഷണവും മതപരമായ നല്ല ശീലങ്ങളും വളർത്തുകയാണ് ലക്ഷ്യം.

‘അത്തർഗീബ്’ പരമ്പരയുടെ ഭാഗമായി മാതാപിതാക്കൾക്കായും കുട്ടികൾക്കും മാസം രണ്ട് ക്ലാസുകൾ സംഘടിപ്പിക്കും. പീസ് ഇന്റർനാഷണൽ സ്കൂളിലെ ഇസ്‍ലാമിക് സ്റ്റഡീസ് വിഭാഗം തലവനും കൗൺസലറുമായ ഷാബിൻ മദനി പാലത്ത്, “നമസ്കാരം ഇഷ്ടമുള്ളവരാവാൻ” എന്ന വിഷയത്തിൽ ക്ലാസെടുക്കും. വിശദ വിവരങ്ങൾക്ക് : 96562 38989, 99000 1339

Tags:    
News Summary - Islahi Center online workshop for madrasa students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.