സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ സുവർണ സംഗമം പ്രശസ്‌ത സിനിമ താരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു

സുവർണ സംഗമം സംഘടിപ്പിച്ചു

ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ സുവർണ സംഗമം സംഘടിപ്പിച്ചു. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്‌ത സിനിമ താരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ മുഖ്യാതിഥിയായി.2016 ആരംഭിച്ച ചാരിറ്റി ക്ലിനിക് ആയ സുവർണ ക്ലിനിക്കിന്റെ പത്താം വാർഷികവും ചടങ്ങിൽ ആഘോഷിച്ചു. പൊതുസമ്മളനത്തിൽ എസ്.കെ.കെ.എസ് സോൺ ചെയർമാൻ കെ.വി. ബാഹുലേയൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്‍റ് എ.ആർ. രാജേന്ദ്രൻ, ജന. സെക്രട്ടറി കെ.പി. ശശിധരൻ, ഡോ. രജനി സതീഷ് (സുവർണ ക്ലിനിക്), ജോ ആന്‍റണി- ഭീമ ജ്വല്ലറി, രാധാകൃഷ്ണൻ (മാർക്കറ്റിങ് ഹെഡ്-ആയുഷ്മാൻ ആയുർവേദ), ഇ.ജെ. സാബു -(ജയ്‌ബീ ഇൻഡസ്ട്രീസ് എം.ഡി), ബാംഗ്ലൂർ ജില്ല പ്രസിഡന്‍റ് സന്തോഷ് തൈക്കാട്ടിൽ, എസ്.കെ.കെ.എസ് ബാംഗ്ലൂർ ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സജീവ് കുമാർ, ഫിനാൻസ് കൺവീനർ അനു ലക്ഷ്മൺ, പ്രോഗ്രാം കമ്മിറ്റി ജോയന്റ് കൺവീനർ കിരൺനാഥ്, ഈസ്റ്റ് സോൺ കൺവീനർ ബിജു ജോസഫ് എന്നിവർ നേതൃത്വം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്‍റും ഈസ്റ്റ് ശാഖ അഡ്വൈസറുമായ കെ.ജെ. ബൈജു സ്വാഗതവും ബാംഗ്ലൂർ ഈസ്റ്റ് സോൺ ലേഡീസ് വിങ് കൺവീനർ മായാകൃഷ്ണകുമാർ നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ആര്യ ദയാൽ നയിച്ച സംഗീത പരിപാടി, സുധീർ പറവൂറിന്റെ കോമഡി ഷോ എന്നിവ നടന്നു.

Tags:    
News Summary - Golden gathering organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.