നീലക്കുറിഞ്ഞി വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കൊപ്പം
ബംഗളൂരു: മാതൃ ഭാഷാദിനമായ ഫെബ്രുവരി 21ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടി കർണാടകയിൽ നിന്നുമുള്ള 13 കുട്ടികൾക്ക് 10ാം ക്ലാസിന് തുല്യമായ നീലക്കുറിഞ്ഞി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആഗോള തലത്തിൽ മലയാളം മിഷൻ പ്രവർത്തകർക്കായി നടത്തിയ നാലു ദിവസത്തെ സഹവാസ ക്യാമ്പിൽ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലിന്‍റെ നേതൃത്വത്തിൽ 12 അംഗങ്ങൾ പങ്കെടുത്തു.
മിഷൻ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി നടത്തിയ അവലോകന യോഗകത്തില്‍ ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ പങ്കെടുത്തു. ആഗോള തല സുഗതാഞ്ജലി മത്സരത്തിൽ വിജയികളായ ദക്ഷ് എൻ. സ്വരൂപ് (മൈസൂർ മേഖല), നസ്റീൻ ഷാനിയാസ് (സൗത്ത് മേഖല) എന്നിവരും കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തിയ ഭാഷാപ്രതിജ്ഞ മത്സരത്തിൽ വിജയിച്ച ഒ. അക്ഷര (നോർത്ത് മേഖല) എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.