വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ സ​മ്മേ​ള​ന വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഗ​വ​ർ​ണ​ർ ത​വാ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ടി​നെ ഹ​സ്ത​ദാ​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: അ​ടു​ത്ത മാ​സം ആ​റി​ന് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ർ​ണാ​ട​ക ബ​ജ​റ്റി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൂ​ടു​ത​ൽ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ത​വാ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യും ക​ർ​ണാ​ട​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലു​മാ​യും സ​ഹ​ക​രി​ച്ച് ലോ​ക് ഭ​വ​ൻ സം​ഘ​ടി​പ്പി​ച്ച ക​ർ​ണാ​ട​ക സ്റ്റേ​റ്റ് പ​ബ്ലി​ക് യൂ​നി​വേ​ഴ്‌​സി​റ്റീ​സ് വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ സ​മ്മേ​ള​നം 2026ൽ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. പൊ​തു യൂ​നി​വേ​ഴ്‌​സി​റ്റി​ക​ൾ​ക്ക് ഘ​ട​നാ​പ​ര​വും സു​സ്ഥി​ര​വു​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ഊ​ന്നി​പ്പ​റ​ഞ്ഞ​താ​യി ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.പ​രി​മി​ത​മാ​യ ആ​ഭ്യ​ന്ത​ര വ​രു​മാ​ന സ്രോ​ത​സ്സു​ക​ളു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പ​രി​ച​ര​ണ​വും ഘ​ട​നാ​പ​ര​മാ​യ ബ​ജ​റ്റ് പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ്. സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​ങ്കെ​ടു​ത്ത​തി​ൽ ഗ​വ​ർ​ണ​ർ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഡോ. ​ഗം​ഗു​ബാ​യ് ഹ​ങ്ക​ൽ മ്യൂ​സി​ക് ആ​ൻ​ഡ് പെ​ർ​ഫോ​മി​ങ് ആ​ർ​ട്സ് യൂ​നി​വേ​ഴ്സി​റ്റി, സ​മ്പൂ​ർ​ണാ​ന​ന്ദ് സം​സ്കൃ​ത യൂ​നി​വേ​ഴ്സി​റ്റി, ക​ന്ന​ട യൂ​നി​വേ​ഴ്സി​റ്റി, ക​ർ​ണാ​ട​ക ജ​ന​പ​ദ യൂ​നി​വേ​ഴ്സി​റ്റി, ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് യൂ​നി​വേ​ഴ്സി​റ്റി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ദീ​ർ​ഘ​കാ​ല ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്നും അ​വ​യു​ടെ വി​ക​സ​ന​ത്തി​ന് മ​തി​യാ​യ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ൾ ന​ൽ​ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ പു​തി​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള ക​ർ​ണാ​ട​ക​യു​ടെ സ​ന്ന​ദ്ധ​ത​യെ സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​നം വ​ർ​ധി​പ്പി​ക്ക​ണം. ഉ​യ​ർ​ന്ന ഫീ​സ് ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണം.പ്ര​വേ​ശ​ന​വും പ​രീ​ക്ഷ​ക​ളും ഫ​ല​പ്ര​ഖ്യാ​പ​ന​വും കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വൈ​സ് ചാ​ൻ​സ​ല​ർ​മാ​രും ര​ജി​സ്ട്രാ​ർ​മാ​രും ത​മ്മി​ലു​ള്ള മെ​ച്ച​പ്പെ​ട്ട ഏ​കോ​പ​നം, അ​ക്കാ​ദ​മി​ക് ജീ​വ​ന​ക്കാ​രു​ടെ വൈ​ദ​ഗ്ധ്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, വ​ർ​ത്ത​മാ​ന​കാ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പാ​ഠ്യ​പ​ദ്ധ​തി അ​പ്‌​ഡേ​റ്റു​ക​ൾ, തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്ക​ൽ എ​ന്നി​വ മു​ൻ​ഗ​ണ​ന​ക​ളാ​വ​ണം.കാ​മ്പ​സു​ക​ളി​ൽ ഗു​ണ​നി​ല​വാ​രം, ശു​ചി​ത്വം, പ​ച്ച​പ്പ് എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ‘മാ​താ​വി​ന് ഒ​രു മ​രം’ പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​പ്പാ​ക്കാ​വു​ന്ന​താ​ണ്. ജി​ല്ല, സം​സ്ഥാ​ന, ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധാ​നം ​ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി കാ​യി​ക പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ​ന്ന​ദ്ധ​മാ​വ​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ കേ​ന്ദ്ര, യു.​ജി.​സി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ജാ​ഗ​രൂ​ക​രാ​വ​ണം. അ​ക്കാ​ദ​മി​ക്, വി​ദ്യാ​ർ​ഥി കൈ​മാ​റ്റ​ത്തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ണം. ദേ​ശീ​യ റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഫാ​ക്ക​ൽ​റ്റി ക്ഷാ​മ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ട​വു​ക​ളും പ​രി​ഹ​രി​ക്കു​ക​യും വേ​ണ്ട​തു​ണ്ട്.

സം​സ്ഥാ​ന പി​ന്തു​ണ​യോ​ടെ സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​മാ​യി കേ​ന്ദ്ര പ​ദ്ധ​തി​ക​ളും കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി (സി.‌​എ​സ്‌.​ആ​ർ) ഫ​ണ്ടു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. സാം​സ്കാ​രി​ക പൈ​തൃ​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വാ​ർ​ഷി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​ന്ത്യ​ൻ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ധാ​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. വ​ന്ദേ​മാ​ത​രം, ജ​ന​ഗ​ണ​മ​ന, നാ​ദ​ഗീ​തം എ​ന്നീ കൃ​തി​ക​ളു​ടെ ആ​ലാ​പ​ന​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എം.​സി. സു​ധാ​ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ​നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ത​ട​യ​രു​ത് -മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: സാ​മ്പ​ത്തി​കം ഉ​ൾ​പ്പെ​ടെ പ​രി​മി​തി​ക​ൾ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ത​ട​ഞ്ഞു​കൂ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശാ​സ്ത്രീ​യ മ​നോ​ഭാ​വം, യു​ക്തി​സ​ഹ​മാ​യ ചി​ന്ത, സാ​മൂ​ഹി​ക നീ​തി എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കാ​മ്പ​സ് അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വൈ​സ് ചാ​ൻ​സ​ല​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ത്ത​രം ശ്ര​മ​ങ്ങ​ളി​ല്ലാ​തെ ഭ​ര​ണ​ഘ​ട​ന​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, കു​റ​ഞ്ഞ പ്ര​വേ​ശ​ന അ​നു​പാ​തം, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ശാ​സ്ത്രീ​യ മ​നോ​ഭാ​വ​ത്തി​ന്റെ അ​ഭാ​വം എ​ന്നി​വ ഏ​റെ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ഭ​ര​ണ​പ​ര​വും വി​ഭ​വ​പ​ര​വു​മാ​യ പ​രി​മി​തി​ക​ൾ​ക്ക​പ്പു​റം വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ ത​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ ഉ​ത്ത​ര​വാ​ദി​ത്തം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം. സം​സ്ഥാ​ന​ത്തെ മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളും സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളും നൂ​ത​ന​മാ​യ വി​ഭ​വ സ​മാ​ഹ​ര​ണ​വും ആ​വ​ശ്യ​മാ​ണ്. ഇ​ന്ന്, ഏ​റ്റ​വും പ്ര​ധാ​ന​മാ​യി എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു. മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല പോ​ലും ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക സ​മ്മ​ർ​ദം നേ​രി​ടു​ക​യാ​ണ്.

മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ പെ​ൻ​ഷ​ൻ സ​ഹാ​യം തേ​ടി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു. മൈ​സൂ​രു സ​ർ​വ​ക​ലാ​ശാ​ല​ക്ക് പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​എം.​സി. സു​ധാ​ക​റു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​തി​നോ​ട് താ​ൻ യോ​ജി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ശ​മ്പ​ളം ന​ൽ​കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സി​ദ്ധ​രാ​മ​യ്യ, സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത​ര ഫ​ണ്ടി​ങ് സ്രോ​ത​സ്സു​ക​ൾ തേ​ട​ണ​മെ​ന്ന് പ​റ​ഞ്ഞു.

കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി (സി‌.​എ​സ്‌.​ആ​ർ) ഫ​ണ്ടു​ക​ളെ​ക്കു​റി​ച്ച് ഗ​വ​ർ​ണ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശം സ്പ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു, ‘സി‌.​എ​സ്‌.​ആ​റി​ന് കീ​ഴി​ൽ ല​ഭ്യ​മാ​യ ഫ​ണ്ടു​ക​ൾ ഉ​ണ്ട്. അ​ത് കേ​ന്ദ്ര നി​യ​മ​നി​ർ​മാ​ണ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ ആ ​ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ഉ​ദാ​ഹ​ര​ണ​മാ​യി, സോ​ഫ്റ്റ്‌​വെ​യ​ർ വ്യ​വ​സാ​യി അ​സിം പ്രേം​ജി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി.​എ​സ്.​ആ​ർ പി​ന്തു​ണ​യി​ലൂ​ടെ പ്ര​തി​വ​ർ​ഷം 30,000 രൂ​പ ന​ൽ​കാ​ൻ മു​ന്നോ​ട്ട് വ​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ക​ർ​ണാ​ട​ക​യു​ടെ മൊ​ത്തം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന അ​നു​പാ​തം (ജി.​ഇ.​ആ​ർ) ഏ​ക​ദേ​ശം 39 ശ​ത​മാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത് നി​ര​വ​ധി ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​വും നി​ര​വ​ധി വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വു​മാ​ണ്. വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പ്ര​വേ​ശ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബി​രു​ദ​ധാ​രി​ക​ളെ മാ​ത്ര​മ​ല്ല, ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ന്മാ​രെ​യും സൃ​ഷ്ടി​ക്ക​ണം. ബി​രു​ദ​ധാ​രി​ക​ൾ ഭ​ര​ണ​ഘ​ട​ന​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. ‘ന​മ്മ​ൾ എ​ന്ത് വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​രാ​യാ​ലും, അ​വ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ക്ക​ണം. സാ​മൂ​ഹി​ക നീ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജാ​തി​ര​ഹി​ത​വും വ​ർ​ഗ​ര​ഹി​ത​വു​മാ​യ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്യു​ന്നു. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ രീ​തി​യി​ൽ നാം ​പെ​രു​മാ​റ​ണം’ -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​മ്പ​സു​ക​ളി​ൽ ജാ​തി സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. നൂ​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും സ​മൂ​ഹം ജാ​തി​ര​ഹി​ത​മാ​യ ഒ​രു ക്ര​മം നേ​ടി​യി​ട്ടി​ല്ല. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ വ്യ​ക്തി​ക​ൾ​ക്കു​പോ​ലും പ​ല​പ്പോ​ഴും യു​ക്തി​സ​ഹ​മാ​യ ചി​ന്താ​ശേ​ഷി ഇ​ല്ലെ​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. ബി.​എ, ബി.​എ​സ്‌​സി, എം.​എ, എം.​എ​സ്‌​സി, പി​എ​ച്ച്.​ഡി പോ​ലും പ​ഠി​ച്ച പ​ല​രും ശാ​സ്ത്രീ​യ​വും യു​ക്തി​സ​ഹ​വു​മാ​യ ചി​ന്ത​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടി​ല്ല. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലു​ള്ള അ​ക്കാ​ദ​മി​ക ച​ർ​ച്ച​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ൽ, മ​റ്റെ​വി​ടെ​യാ​ണ് അ​വ ന​ട​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രാ​ഞ്ഞു. ബി​രു​ദ​ങ്ങ​ളോ ജോ​ലി​യോ നേ​ടു​ന്ന​തി​ന​പ്പു​റം, വി​ശാ​ല​മാ​യ സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ വി​ദ്യാ​ഭ്യാ​സം സ​ഹാ​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Meeting of Vice Chancellors of Public Universities in Karnataka; Campuses' Concerns and Expectations Shared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.